ഒമർ ലുലു ഒരുക്കിയ ഒരു അഡാർലൗവിലൂടെ താരമായ നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. മലയാളത്തിലെ നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു.
ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
‘ജോലി സ്ഥലത്ത് ഞങ്ങള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി. പിന്നീട് സുഹൃത്തുക്കളായി. ഉറ്റ സുഹൃത്തുക്കളായി..ആത്മമിത്രങ്ങളും. സ്നേഹവും വെളിച്ചവും ഒത്തിരി ചിരിയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം ഇതാ, ഞങ്ങളുടെ വിവാഹനിശ്ചയം’- എന്‍ഗേജ്മെന്‍റ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നൂറിന്‍ കുറിച്ചു.
ധമാക്ക, ബര്‍മുഡ, വിധി എന്നിവയാണ് നൂറിന്‍ അഭിനയിച്ച മറ്റു സിനിമകള്‍. തിരുവനന്തപുരം സ്വദേശിയായ ഫഹീം ജൂണ്‍,പതിനെട്ടാം പടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജും ശ്രുതി രാമചന്ദ്രനും അഭിനയിച്ച ‘മധുരം’ എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഫഹീമായിരുന്നു.
Post Your Comments