GeneralLatest NewsMollywoodNEWS

അതിനെപ്പറ്റി പറയാൻ താല്പര്യമില്ല: സായികുമാറുമായുള്ള ജീവിതത്തെക്കുറിച്ച് ബിന്ദു പണിക്കർ

അതിനിടയിലാണ് സായ്കുമാര്‍ ജീവിതത്തിലേക്ക് വരുന്നത്

സഹ വേഷങ്ങളിലും അമ്മ വേഷങ്ങളിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് ബിന്ദു പണിക്കർ. നടൻ സായി കുമാറും ആയിട്ടുള്ള ജീവിതത്തെക്കുറിച്ചും ആദ്യ ഭർത്താവിന്റെ മരണത്തെക്കുറിച്ചും എല്ലാം പലപ്പോഴും വിവാദങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ ആ വിവാദങ്ങൾ തന്നെ ബാധിക്കുന്നതല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

read also: കിടിലൻ പോലീസ് ഗെറ്റപ്പിൽ ഷെയിൻ നിഗവും സണ്ണിവെയ്നും: വേലയുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഭര്‍ത്താവ് മരിക്കുമ്പോള്‍ മകള്‍ക്ക് ആറ് വയസ്സ് മാത്രമായിരുന്നു പ്രായം. സഞ്ജയനം കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയിട്ടുണ്ട്. ആ സമയത്ത് മുന്നോട്ട് പോകാന്‍ അഭിനയിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.

അതിനിടയിലാണ് സായ്കുമാര്‍ ജീവിതത്തിലേക്ക് വരുന്നത്. പക്ഷെ അതെ കുറിച്ച് പറയാന്‍ തനിക്ക് താത്പര്യമില്ല. തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പല തരത്തിലുള്ള ആരോപണങ്ങളും വരുന്നുണ്ടായിരിക്കും. പക്ഷെ അതെന്നും തന്നെ ബാധിക്കുന്നില്ല.

ഓരോ വ്യക്തിയും കടന്നു പോകുന്ന അവസ്ഥയെ കുറിച്ചും വിഷമങ്ങളെ കുറിച്ചും കേള്‍ക്കാം എന്നല്ലാതെ ആര്‍ക്കും അത് മനസിലാക്കാനോ അനുഭവിക്കാനോ കഴിയില്ല. അങ്ങനെ ഉള്ളപ്പോള്‍ തന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് താന്‍ പറയുന്നതില്‍ കാര്യമില്ല. താന്‍ എന്താണ്, തന്റെ ജീവിതം എന്താണ് എന്ന് തനിക്ക് മാത്രമേ അറിയൂ. തന്നെ സംബന്ധിച്ച് മനാസാക്ഷിയോട് തെറ്റ് ചെയ്യാതെ ജീവിക്കുന്നു എന്നതാണ് കാര്യം

shortlink

Related Articles

Post Your Comments


Back to top button