മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം താനും ഭാര്യയും ക്രിസ്ത്യാനികളാണെന്ന് പറഞ്ഞത് വിവാദത്തിൽ. സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രിയായി നിയമിതനായ ഉദയനിധി ചെന്നൈയില്‍ നടന്ന ഒരു ക്രിസ്മസ് ചടങ്ങിലാണ് താന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത് .
‘ ഞാന്‍ ഇവിടെ എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് പഠിച്ചത്. ലയോള കോളേജില്‍ നിന്നാണ് ഞാന്‍ ബിരുദം നേടിയത്. ഞാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ ക്രിസ്മസ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു ‘ -എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയാകുകയാണ്.
read also: നടി കനകയുടെ വീട്ടില്‍ തീപിടുത്തം: പോലീസിനെ വിവരം അറിയിച്ചത് അയല്‍വാസികള്‍
2020 ൽ ഗണപതി വിഗ്രഹം പിടിച്ചിരിക്കുന്ന മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വിവാദം ഉയർന്നപ്പോൾ താനും ഭാര്യയും നിരീശ്വരവാദികളാണെന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
മകളുടെ ആഗ്രഹപ്രകാരമാണ് വിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രമെടുത്തതെന്നും താനും ഭാര്യയും ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും ഉദയനിധി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments