രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇന്ന് സിനിമ ലോകത്തെ ചർച്ച വിഷയമാണ്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സെപ്റ്റംബര്‍ 30ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ്. കാന്താരയ്ക്ക് ലഭിച്ച വമ്പൻ സ്വീകാര്യതയില്‍ തങ്ങള്‍ വലിയ സന്തോഷത്തിലാണ് എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരഗണ്ടൂർ പറയുന്നു.
ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇക്കാര്യം റിഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും ‘കാന്താര 2′ ചെയ്യാൻ ആലോചിക്കുന്നു. എന്നാല്‍, അതിന്റെ ടൈംലൈൻ പറയാനാകില്ല’ വിജയ് കിരഗണ്ടൂർ പറഞ്ഞു.
Read Also:- ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി രണ്ട് ഇന്ത്യൻ ചിത്രങ്ങൾ
ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments