
വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താൻ സീരിയൽ പോലും ചെയ്യാതെ മാറി നിൽക്കുന്നത് നിർമ്മാതാക്കൾക്ക് നായികമാരെ കൂട്ടിക്കൊടുക്കാൻ കഴിയാത്തത് കൊണ്ടാണെന്ന വിവാദ പരാമർശവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഇതിനെതിരെ വിമർശനം ഉയരുകയാണ്.
‘നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ നടി വിദ്യ ബാലനെ അഭിനയിപ്പിക്കണമെന്നും വലിയ ആഗ്രഹമുണ്ട്. പക്ഷേ അതിന് പത്ത് ഇരുപത് കോടി രൂപ ആവശ്യമായി വന്നേക്കും. സിനിമ ചെയ്യാന്‍ അറിയുമോ എന്നതല്ല, കാശ് മുടക്കാന്‍ ആളെ കിട്ടണമെന്നുള്ളതാണ്. എനിക്ക് കൂട്ടി കൊടുക്കാന്‍ മടിയില്ലെങ്കില്‍ എത്ര പ്രൊഡ്യൂസറെ കിട്ടും. പോടാ പുല്ലേ എന്നേ പറയുകയുള്ളു. എനിക്ക് നായികമാരെ കൂട്ടികൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് സീരിയല്‍ പോലും ചെയ്യാതെ നില്‍ക്കുന്നത്’, ശാന്തിവിള ദിനേശ് പറഞ്ഞു
ആകെ ഒരു സിനിമ മാത്രം ചെയ്തിട്ടുള്ള ആളാണ് ദിനേശ്. അങ്ങനെയൊരാള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ കഴമ്പില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകള്‍
Post Your Comments