ഞാന്‍ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാന്‍ പാടില്ലെന്ന് പഠിച്ച ആളുമാണ്: ധ്യാന്‍ ശ്രീനിവാസന്‍

ഉപദേശത്തിന്റെ കാര്യത്തില്‍ അച്ഛനേക്കാൾ മികച്ചയാള്‍ ചേട്ടനാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒന്നും ഒരു വിഷയമേ അല്ലെന്നും വിനീത് പിന്നെ നമ്മുടെ സങ്കടത്തില്‍ പങ്കുചേരുമെന്നും ധ്യാൻ പറയുന്നു.

‘ഞാന്‍ പുകവലിച്ച് വന്നപ്പോള്‍ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞു. ഇതൊന്നും ചെയ്യാന്‍ പാടില്ല. അച്ഛനെ കണ്ട് നമ്മള്‍ പഠിക്കണ്ടേ എന്നൊക്കെ ആയിരുന്നു. ഞാന്‍ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാന്‍ പാടില്ലെന്ന് പഠിച്ച ആളുമാണ്. രണ്ടുപേരുടെ അടുത്ത് നിന്നും കടം വാങ്ങിയിട്ടില്ല. കടം എന്ന് പറയുമ്പോള്‍ സ്വാഭാവികമായും തിരിച്ചു കൊടുക്കണമല്ലോ’.

‘രണ്ടുപേരും എനിക്ക് വാരി കോരി തന്നിട്ടുണ്ട്. കൂടുതല്‍ അച്ഛന്റെ അടുത്ത് നിന്ന് തന്നെയാണ്. പക്ഷെ രണ്ടുപേരും ഇതിന് കണക്ക് വെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് തിരിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒക്കെ രണ്ടുപേരോടും ഷെയര്‍ ചെയ്യാന്‍ പറ്റില്ല’.

Read Also:- ഒരു ദിവസം മുപ്പത് തവണ സ്കൈ ഡൈവ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ടോം ക്രൂസ്: വീഡിയോ കാണാം!

‘അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒന്നും ഒരു വിഷയമേ അല്ല. നീ ചത്താലും ഞങ്ങള്‍ സന്തോഷിക്കേയുള്ളു എന്ന സീനാണ്. വിനീത് പിന്നെ നമ്മുടെ സങ്കടത്തില്‍ പങ്കുചേരും. അങ്ങനെയൊക്കെയാണല്ലേ ധ്യാന്‍ എന്ന് പറഞ്ഞ് നമ്മുടെ കൂടെ നിക്കുമെന്ന് തോന്നും. പക്ഷെ പെട്ടെന്ന് ഒരു ഫോണ്‍ വന്നാല്‍ ആ വഴി പോകും’ ധ്യാന്‍ പറഞ്ഞു.

Share
Leave a Comment