ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. താരം കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘കണക്റ്റ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ, താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ പുരുഷ താരങ്ങളെപ്പോലെ സ്ത്രീകളേയും തുല്യമായി പരിഗണിക്കണമെന്ന് നയൻതാര പറയുന്നു.
നയൻ താരയുടെ വാക്കുകൾ ഇങ്ങനെ;
‘അഭിനയത്തിന്റെ രണ്ടാം ദശകം തുടങ്ങിയപ്പോൾ എനിക്ക് ചില സ്വപ്നങ്ങളുണ്ടായിരുന്നു. അക്കാലത്ത് സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നില്ല, സ്ത്രീകൾക്ക് പ്രാധാന്യം നൽകിയിരുന്നില്ല. എന്തുകൊണ്ടാണ് നായികമാർക്ക് പ്രാധാന്യം കൊടുക്കാത്തത് എന്ന് ഞാൻ ചിന്തിച്ചിരുന്നു. നമ്മൾ ഒരു ഓഡിയോ ഫംഗ്‌ഷനിൽ പങ്കെടുത്താലും, അവർ ഞങ്ങളെ ഏതെങ്കിലും കോണിൽ നിർത്തും. ഇതാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് നിർത്താൻ കാരണം.
കാത്തിരിപ്പിന് വിരാമം: മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23ന്
സ്ത്രീകളെ സിനിമയിൽ പുരുഷ താരങ്ങളെപ്പോലെ തുല്യമായി പരിഗണിക്കണമെന്നും തുല്യമല്ലെങ്കിൽ കുറഞ്ഞ പ്രാധാന്യമെങ്കിലും നൽകണമെന്നും എനിക്ക് തോന്നുന്നു. ഇപ്പോൾ ധാരാളം സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നുണ്ട്, അവ നിർമ്മിക്കാൻ നിരവധി നിർമ്മാതാക്കൾ മുന്നോട്ട് വരുന്നുണ്ട്. ഇതൊരു നല്ല മാറ്റമാണ്, നമുക്കത് കാണാൻ സാധിക്കുന്നുണ്ട്. 15 നായക കേന്ദ്രീകൃത സിനിമകളാണെങ്കിൽ കുറഞ്ഞത് അഞ്ച് സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇപ്പോഴുണ്ട്.’
Post Your Comments