കൊച്ചി: വിവാഹശേഷം അഭിനയ രംഗത്ത് എത്തിയ നടിമാരിൽ പ്രധാനിയാണ് ഷീലു എബ്രഹാം. പ്രമുഖ വ്യവസായിയും സിനിമ നിർമ്മാതാവുമായ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണയോടെയാണ് ഷീലു എബ്രഹാം സിനിമയിൽ അഭിനയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.
നേഴ്സിങ്ങിൽ കരിയർ ആരംഭിച്ച ഷീലു വിവാഹശേഷമാണ് ആ ജോലി ഉപേക്ഷിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഷീലുവിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിൽ തൻ്റെ പാചകവും മേക്കപ്പ് ടിപ്സും വീട്ടിലെ കൃഷിയും ഒക്കെയാണ് ഷീലു പങ്കുവെക്കാറ്. ഷീലു തൻ്റെ സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഷീലു എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ;
ഇതുവരെ 18 സിനിമകൾ ചെയ്തിട്ടുണ്ട് അതിൽ 12 എണ്ണം അവരുടെ സിനിമ തന്നെയാണ്. ഉള്ളത് ഉള്ളതുപോലെ തന്നെ പറയുവാൻ തനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ടുതന്നെ അധികം സിനിമകൾ ഒന്നും തന്നെ ചെയ്യാറുമില്ല. പലരും വന്ന് കഥ പറയുകയും അത് വിശ്വസിച്ചിട്ട് അഭിനയിക്കുകയും ചെയ്യും എന്നാൽ പറഞ്ഞതിൻ്റെ പകുതി പൈസ പോലും തരാറില്ല. പടം നിന്നു പോവുകയും റിലീസ് ആവാതെ ആ പടം അവിടെ കിടക്കും.
ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിൻ്റെ പൈസ കണ്ടും അദ്ദേഹത്തിലൂടെ സിനിമാ നടിയാകാം എന്നും ആഗ്രഹിച്ചല്ല കല്യാണം കഴിച്ചത്. സ്വന്തമായി താല്പര്യമെടുത്ത് ഒന്നും ചെയ്യാറില്ല ആരെങ്കിലും നിർബന്ധിച്ചാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാറുള്ളൂ. സ്വന്തമായി എല്ലാ കാര്യങ്ങളും തീരുമാനിച്ച് ചെയ്യുമായിരുന്നെങ്കിൽ വളരെ വലിയ നിലയിൽ എത്തുമായിരുന്നു.
Post Your Comments