
മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ തന്റെ ഭാര്യയെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. പരിപാടികൾക്കും മറ്റും ഭാര്യയെ കൂടെ കൊണ്ട് പോകുന്നത് ഭാര്യയെ പേടിയുള്ളത് കൊണ്ടാണോ എന്ന് പലരും ചോദിക്കുന്നതിനെക്കുറിച്ചാണ് താരം പറയുന്നത്.
‘എനിക്കെന്റെ ഭാര്യയെ പേടിയല്ല, സ്നേഹമാണ്. അന്നും ഇന്നും എനിക്ക് സ്നേഹമാണ്. ഞങ്ങൾ പത്തിരുപ്പത്തഞ്ച് വർഷമായി പോവുന്നിടത്തെല്ലാം ഒരുമിച്ച് പോവുന്നതാണ്. പരസ്പരം ആശ്രയിക്കൽ എന്ന ഘട്ടത്തിലെത്തി. ഞാൻ പോവുമ്പോൾ എന്റെ കൂടെ ഭാര്യ ഇല്ലെങ്കിൽ ഒരു അസ്വസ്ഥത അനുഭവപ്പെടും. വിഷമങ്ങൾ പറയാനും തമാശകൾ പങ്കുവെക്കാനും എന്റെ കാര്യങ്ങൾ നോക്കാനും, ഒരു മാനേജരെ കൊണ്ട് നടക്കുന്നതിനേക്കാൾ എളുപ്പമാണ്. ഇപ്പോൾ എന്റെ ഭാര്യ ഇല്ലാതെ ഒരു സ്ഥലത്ത് പോവുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല’- എംജി ശ്രീകുമാർ പറഞ്ഞു.
Post Your Comments