സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് ശാന്തമായ അനുഭവമാണെന്ന് നടി ജെന്നിഫർ ലോറൻസ്. താൻ പ്രവർത്തിച്ച മൂന്നാം വനിതാ സംവിധായിക ലൈല നോയ്ഗബവറെ മുൻനിർത്തിയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുള്ളപ്പോൾ ആ സിനിമകളിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമുണ്ടെന്നും വലിയ വഴക്കുകൾ ഉണ്ടാകില്ലെന്നും ജെന്നിഫർ പറഞ്ഞു.
‘ടോക്സിക് മസ്കുലാനിറ്റി ചുറ്റുമുണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമായിരുന്നു. അതിൽ നിന്ന് ഒരു ചെറിയ ഇടവേള ലഭിച്ചത് ആശ്വാസകരവും. സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചത് ഒരു തിരിച്ചറിവ് ആയിരുന്നു. ശാന്തവും ഏറ്റവും മികച്ച തീരുമാനങ്ങളുമായിരുന്നു അത്’.
Read Also:- ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴിലേക്ക്
‘സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ ഇഷ്ടമാണ്. പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുള്ളപ്പോൾ ആ സിനിമകളിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമുണ്ട്. വലിയ വഴക്കുകൾ ഉണ്ടാകില്ല. ഒരു പ്രശ്നം വന്നാൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് അത് പരിശോധിക്കും, പരിഹാരം കണ്ടുപിടിക്കും’ ജെന്നിഫർ പറഞ്ഞു.
Post Your Comments