Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNEWS

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴിലേക്ക്

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴിലേക്ക്. മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ പ്രമുഖ നടൻ നായകനായി എത്തുമെന്നാണ് റിപ്പോർട്ട്. താരത്തിന്റെ വിവരങ്ങൾ പിന്നണി പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.

വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനുശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ.ബി ബിനിൽ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു. അരുൺ ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Read Also:- ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു: അമൃതയ്ക്ക് ആശംസകളുമായി അഭിരാമി

സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ്ജാണ്. എഡിറ്റർ – സൂരജ് അയ്യപ്പൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, ആർട്ട് – നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും – സൂര്യ ശേഖർ, പിആർഒ ആന്റ് മാർക്കറ്റിങ് – കൺടന്റ് ഫാക്ടറി.

shortlink

Related Articles

Post Your Comments


Back to top button