GeneralLatest NewsMollywoodNEWS

എന്റെ തുണി പൊക്കിവെച്ചാണ് മേക്കപ്പ് ചെയ്തത്: പശു വലിച്ചു കൊണ്ടുപോകുന്ന രംഗത്തെക്കുറിച്ച് സലിം കുമാര്‍

പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ടിങ്

ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് സലിം കുമാർ. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയും ആരാധകരെ അമ്പരപ്പിച്ച താരം താൻ ആദ്യ കാലത്ത് ചെയ്ത ചില ചിത്രങ്ങളെക്കുറിച്ചു തുറന്നു പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ദിലീപും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മഴത്തുള്ളി കിലുക്കമെന്ന ഹിറ്റ് ചിത്രത്തിൽ സലിം കുമാറും കൊച്ചിൻ ഹനീഫയും ചേർന്ന് ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. ഈ ചിത്രത്തിലെ മേയ്ക്കപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. പശു വലിച്ചു കൊണ്ടുപോകുന്ന  രംഗത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

read also: സംവിധായകൻ ടോം ഇമ്മട്ടി കേന്ദ്രകഥാപാത്രമാകുന്ന ‘ഈശോയും കള്ളനും’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

‘പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ടിങ്. അതില്‍ പശു വലിച്ചു കൊണ്ട് പോകുന്ന സീനുണ്ട്. അതില്‍ എന്റെ പുറകുവശം കാണിക്കുന്നുണ്ട്. ആ സീന്‍ കാണിക്കാന്‍ മേക്കപ്പ് ചെയ്യണം. ഫെയ്സില്‍ അല്ല ആസനത്തിലാണ് മേക്കപ്പ് ചെയ്യേണ്ടത്. അന്ന് കാരവന്‍ സൗകര്യം ഒന്നുമില്ലായിരുന്നു. വലിയ കാട് പോലെ ഉള്ള സ്ഥലമായിരുന്നു. എന്റെ തുണി പൊക്കിവെച്ചാണ് അത് മേക്കപ്പ് ചെയ്തത്. അവിടത്തെ കര്‍ഷക സ്ത്രീകള്‍ ഉള്‍പ്പെടെ അന്തം വിട്ട് നോക്കി നില്‍ക്കുകയായിരുന്നു. സാധാരണ മുഖത്തു ആണല്ലോ മേക്കപ്പ് ചെയ്യുക ഇവര്‍ എന്താണ് പുറകില്‍ ചെയ്യുന്നതെന്ന്. കുറച്ചു നാള്‍ ഉണ്ടായിരുന്നു ആ ഭാഗത്ത് ഷൂട്ട്. ആ സ്ത്രീകളുമായൊക്കെ പരിചയപ്പെട്ടു അവര്‍ കുറെ പാവയ്ക്ക ഒക്കെ തന്നാണ് പറഞ്ഞു വിട്ടത്,’ -സലിം കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button