GeneralKollywoodLatest NewsNEWS

നാടെങ്ങും വിശാലിൻ്റെ പടയോട്ടം: ഡിസംബർ 22- ന് ‘ലാത്തി’ ചാർജ്ജ് !!!

രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ലാത്തി നിർമ്മിച്ചിരിക്കുന്നത്

തമിഴ് സിനിമയിലെ ആക്ഷൻ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തൻ്റെ പുതിയ സിനിമയായ ‘ലാത്തി’യിൽ. അതു കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത രീതിയിൽ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്നാട്ടിലും തെലുങ്കാനയിലും ആന്ധ്രയിലും കർണാടകയിലും യുവാക്കളെ ആകർഷിക്കുവാൻ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകൾ തോറും സന്ദർശനം നടത്തി പടയോട്ടം തുടരുകയാണ് വിശാൽ. ആരാധകരിലും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്.

read also: തിരു തിരു തിരുവനന്തപുരത്ത്.. ‘കാപ്പ’ മാസ്സ് പ്രോമോ ഗാനവുമായി ജേക്സ് ബിജോയ്

കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജാണ് ‘ ലാത്തി ‘ യുടെ ട്രെയിലർ ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് റീലീസ് ചെയ്തത്. ‘ ലാത്തി ‘ ക്ക് വേണ്ടി പുലിമുരുകൻ ‘ ഫെയിം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ വിശാലിൻ്റെ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി ആളി പടർന്നു. യു ട്യൂബിൽ നാല്പതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ് ട്രെയിലർ. പൊലീസ് കമ്മീഷണറായും, എസ് പി യായും , ഇൻസ്പെക്ടറായും ബിഗ് സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് എത്തുന്നത്. എങ്കിലും കഥാപാത്രത്തിൻ്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ബാലസുബ്രമണ്യൻ്റെയും, ‘ ബാഹുബലി ‘ ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകൾ രംഗങ്ങളെ ബ്രഹ്മാണ്ഡമാക്കുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് നവാഗത സംവിധായകൻ ഏ.വിനോദ് കുമാർ ലാത്തി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയെ കുറിച്ച് വിശാൽ…
‘ ഞാൻ മുമ്പ് പല പടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യുഷ്വൽ ക്യാരക്ടർ ആയിരുന്നുവെങ്കിൽ ഞാൻ നോ പറയുമായിരുന്നു. ഇതൊരു സാദാ കോൺസ്റ്റബിൾ കഥാപാത്രമാണ്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് കോൺസ്റ്റബിളിൻ്റെ ജോലി. സംവിധായകൻ വിനോദ് കുമാർ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അതിൽ എന്തോ പുതുമ ഉണ്ടെന്ന് തോന്നി. ഏഴു വയസുകാരൻ്റെ അച്ഛനായി അഭിനയിക്കണം എന്ന് മടിച്ച് മടിച്ചാണ് എന്നോട് പറഞ്ഞത്. സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടൂ. ചിത്രത്തിൽ എൻ്റെ മകനായി അഭിനയിച്ച ആ ബാലൻ സെക്കൻ്റ് ഹീറോയെ പോലെയാണ്. ഹൈ ലൈറ്റായ അവസാനത്തെ നാല്പത്തി അഞ്ചു മിനിറ്റ് രംഗങ്ങൾ ഒരേ സ്ഥലത്ത് ഷൂട്ട് ചെയ്യണം . ആ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം സാധാരണ രീതിയിലാണ് കേട്ടു തുടങ്ങിയത്. പക്ഷെ പിന്നീട് ഓരോ മുഹൂർത്തവും വിവരിക്കുന്തോറും കേട്ടു കേട്ട് എൻ്റെ ബോഡി ലാംഗ്വേജ് തന്നെ മാറി തുടങ്ങി.

സാധാരണയായി ഒരു സിനിമയ്ക്ക് ഒരു ക്ലൈമാക്സേ ഉണ്ടാവൂ. എന്നാൽ ഈ സിനിമയിൽ നാല് ക്ലൈമാക്സ് ഉണ്ടായിരിക്കും.ഒരു രംഗത്തിൽ ഇനി നായകന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന് നിനച്ചിരിക്കുന്ന നിമിഷത്തിലായിരിക്കും തിരക്കഥ ‘ യൂ ടേൺ ‘ എടുക്കുക. വിനോദ് പറഞ്ഞതിനേക്കാൾ മൂന്നു മടങ്ങ് സിനിമ നന്നയി വന്നിട്ടുണ്ട്. ഇത് ഞാൻ അഭിനയിച്ച സിനിമയായത് കൊണ്ട് പറയുകയല്ല. പീറ്റർ ഹെയിനും, യുവൻ ഷങ്കർ രാജയുമാണ് ‘ ലാത്തി ‘ യുടെ രണ്ട് നെടും തൂണുകൾ. ഈ സിനിമ ഇത്രയും നന്നായി വന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്. ‘

നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ലാത്തി നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്.ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘ക്ക് അവലംബം. തെന്നിന്ത്യൻ താരം സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. മലയാളി നടൻ പി. എൻ. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകർഷിച്ചു. ജനപ്രിയ ചിത്രമായിരുന്ന കാർത്തിയുടെ ‘ കൈദി ‘ യിലൂടെ ശ്രദ്ധേയനായ പൊൻ. പാർത്ഥിപൻ സംഭാഷണ രചയിതാവും സംവിധായകനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയുമാണ് . ക്രിസ്തുമസ് – നവവത്സര ചിത്രമായി ഡിസംബർ 22- ന് ‘ ലാത്തി ‘ തിയറ്ററുകളിൽ എത്തും. ത്രീ ഫോർ ഫിലിംസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button