ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച യുവാവിനെതിരെ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റിയാസ്. സീക്രട്ടർ ഏജന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സായി കഴിഞ്ഞ ദിവസം റിയാസിന്റെ മറുപടി പുറത്ത് വിട്ടിരുന്നു.
‘ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാഷ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് നടക്കുന്നതിനും ഭേദം വല്ല തൊഴിലുറപ്പിനും പോകടെയ്’ എന്നായിരുന്നു വിമർശനം.
read also: നാടെങ്ങും വിശാലിൻ്റെ പടയോട്ടം: ഡിസംബർ 22- ന് ‘ലാത്തി’ ചാർജ്ജ് !!!
ഇതിനു റിയാസ് നൽകിയ മറുപടി ഇങ്ങനെ, ‘നീയും നിന്റെ വാപ്പായും ഉമ്മായും കെട്ടിയോളും ഒരുമാസം ഉണ്ടാക്കുന്നതിനേക്കാളും പണം റിയാസ് ഒരുമാസം ഉണ്ടാക്കുന്നുണ്ട്. എനിക്ക് വരുമാനം ഉള്ളതിനാല്‍ ഞാന്‍ ചിലവേറിയ സാധനങ്ങള്‍ ഉപയോഗിക്കുന്നു. ഇനി ഒരു പ്രാവശ്യം കൂടി എന്റെ ഉമ്മാനെ പറഞ്ഞാല്‍.. നീ നിന്റെ അക്കൌണ്ട് പെട്ടെന്ന് പ്രൈവറ്റ് ആക്കിയത് എന്തുകൊണ്ടോ. നിന്റെ കെട്ടിയോളുടേയോ ആരുടെയോ പടം അവിടെ ഉള്ളതുകൊണ്ടാണോ അങ്ങനെ ചെയ്ത്. എന്റെ മാതാപിതാക്കളുടെ മുഖം കാണുന്നത് കൊണ്ട് എന്ത് പറയാമെന്നാണോ – എന്നായിരുന്നു റിയാസ് പറഞ്ഞത്
Leave a Comment