നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് നിഷയുടെ പിതാവ് ശിവാനന്ദന്‍. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം മകള്‍ ആത്മഹത്യ ചെയ്തതെന്നും ശിവാനന്ദന്‍ പൊലീസിന് മൊഴി നല്‍കി.
‘മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. മറ്റു സംശയങ്ങളൊന്നുമില്ല. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തില്‍ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ല. തിരിച്ചും അങ്ങനെയായിരുന്നു’- ശിവാനന്ദന്‍ പറഞ്ഞു.
read also: എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം : നടി ജോളി ചിറയത്ത്
രാത്രി കിടപ്പുമുറിയില്‍ നിഷയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ക്കിടയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave a Comment