പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യുടെ പുതിയ പ്രോമോ ഗാനം പുറത്തിറങ്ങി. തിരു തിരു തിരുവനന്തപുരത്ത് എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ക്രിസ്മസ് റിലീസായി 2022 ഡിസംബർ 22 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ്-ആസിഫ് അലി-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന ‘കാപ്പ’ മാരക മാസ്സായിരിക്കും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാസ്സ് ആക്ഷൻ വയലൻസ് രംഗങ്ങളോടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സ്വകാര്യത നേടിയിരുന്നു.
read also: ഉല്ലാസിനെതിരെ ഒന്നും പറയാനില്ല: നിഷയുടെ ആത്മഹത്യയെക്കുറിച്ചു പിതാവ്
തിരുവനന്തപുരം പശ്ചാത്തലത്തിൽ ഒരുകൂട്ടം ഗുണ്ടകളുടെയും അധോലോകക്കാരുടെയും കഥയാണ് ചിത്രം പറയുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവൽ ‘ശംഖുമുഖി’യെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ഇന്ദുഗോപനാണ്.
തിയറ്ററുകളിൽ തീപാറിച്ച പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവ’യ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ‘കാപ്പ’ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘കോട്ട മധു’വായി പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നാഷണൽ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് നായിക. അന്ന ബെനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇന്ദ്രൻസ്, നന്ദു, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ അറുപതോളം നടീനടന്മാരും ചിത്രത്തിൽ അണിനിരക്കുന്നു. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻ: ഓൾഡ് മങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം, അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടർ: മനു സുധാകരൻ, പ്രൊമോഷൻസ്: വിപിൻ Poffactio.
Song- https://www.youtube.com/watch?v=V3URm0Dhov8
Post Your Comments