സംഗീതലോകത്ത് ആരാധകർ ഏറെയുള്ള സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. അമൃതംഗമയ എന്ന ബ്രാന്‍ഡില്‍ ഇരുവരും സ്‌റ്റേജിലെത്താറുണ്ട്. കൂടാതെ, എ ജി വ്‌ളോഗ്‌സ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, അമൃതയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അഭിരാമി.
read also: ആ പുഞ്ചിരി എനിക്ക് നഷ്ടമായി, വിജയങ്ങള്‍, പരാജയങ്ങള്‍, തിരിച്ചടികള്‍: ഓര്‍മ പുതുക്കി ഭാവന!
അമൃത മകള്‍ എന്ന നിലയില്‍ വിസ്മയമാണെന്നും നിസ്വാര്‍ത്ഥയായ അമ്മയാണെന്നും ജീവിതം മുഴുവന്‍ ഒപ്പമുണ്ടാകുന്ന സുഹൃത്താണെന്നുമാണ് അഭിരാമി പറയുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അഭിരാമിയുടെ പിറന്നാള്‍ ആശംസ. ചേച്ചി ശക്തയായ വനിതയാണെന്നും കഠിനാധ്വാനം ചെയ്യുന്ന കലാകാരിയാണെന്നും അതിലുപരി അനുഗ്രഹീതയായ ഗായികയാണെന്നും പറഞ്ഞ അഭിരാമി താന്‍ ജീവിതത്തില്‍ നേടിയതിന്റെ പകുതിയില്‍ പോലും ഇതുപോലൊരു ചേച്ചി ഇല്ലായിരുന്നെങ്കില്‍ എത്തില്ലായിരുന്നെന്നും തന്റെ വിജയങ്ങളുടെ പകുതിയിലേറെയും ചേച്ചികാരണമാണെന്നും അഭിപ്രായപ്പെട്ടു. ഒരു സഹോദരി എന്ന നിലയില്‍ ഓരോ ദിവസവും അമൃത അത്ഭുതപ്പെടുത്തുകയാണെന്നും അഭിരാമി കുറിച്ചു.
Post Your Comments