
സംവരണം അട്ടിമറി, ജാതി വിവേചനം തുടങ്ങിയ ആരോപിച്ചു സമരം ചെയ്യുന്ന കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി ഡബ്ല്യൂസിസി . നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ ക്യാമ്പസില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്.
‘സിനിമ പഠിക്കുമ്പോഴും, സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും, സര്‍ഗ്ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ, തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍, ‘സിനിമ’ എന്ന സമഗ്രമായ കലയുടെയും, അതില്‍ പങ്കുകൊള്ളുന്നവരുടേയും, വളര്‍ച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഈ അറിവില്‍ ഊന്നിനിന്നുകൊണ്ട് തന്നെ , ജനാധിപത്യ ബോധത്തോടെ , അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന, കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്ട്സ്ലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു’- എന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വ്യക്തമാക്കി.
Post Your Comments