കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി താരങ്ങൾ പലപ്പോഴും മേക്കോവര്‍ നടത്താറുണ്ട്. അത്തരത്തിൽ ബോളിവുഡ് സൂപ്പർ താരം നടത്തിയ മേക്കോവര്‍ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
പുതിയ ചിത്രത്തില്‍ സ്ത്രീവേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദീഖി എത്തുന്നത്. ചുവന്ന സാരിയില്‍ അതിസുന്ദരിയായാണ് നവാസുദ്ദീനെ കാണുന്നത്. ഹെവി ആഭരണങ്ങളും മേക്കപ്പും ധരിച്ചു നില്‍ക്കുന്ന താരത്തെ തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. സീ സ്റ്റുഡിയോയിലൂടെ റിലീസ് ചെയ്യുന്ന ഹദ്ദിയിലാണ് താരം വന്‍ മേക്കോവറില്‍ എത്തുന്നത്.
Leave a Comment