GeneralLatest NewsMollywoodNEWS

വേര്‍പിരിയുന്നതായിരുന്നു നല്ലത്, ബന്ധം തകര്‍ന്നതിന് പല കാരണങ്ങൾ : തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയതാരം

എന്തിനാണ് അഡ്ജസ്റ്റ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നാറ്

 മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് ലിയോണ ലിഷോയ്. നടൻ ലിഷോയുടെ മകൾ കൂടിയാണ് ലിയോണ. ഇപ്പോൾ തന്റെ ബ്രേക്ക് അപ്പിനെക്കുറിച്ച്‌ ഒരു ചാനൽ പരിപാടിയിൽ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

‘ഒരു ഇന്റര്‍നാഷണല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. മലയാളി തന്നെയായ എന്‍ആര്‍ഐ. പക്ഷെ അത് ബ്രേക്ക് അപ്പായി. പത്ത് വര്‍ഷത്തോളം നീണ്ട ബന്ധം ആയിരുന്നു. കോളേജ് കാലത്ത് തുടങ്ങിയത്. എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ട് പോലെ ആയിരുന്നു. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ കോണ്‍ടാക്‌ട് ഉണ്ട്. എന്നെ നന്നായി അറിയാവുന്ന കുറച്ച്‌ പേരില്‍ ഒരാളാണ് പുള്ളി. വേര്‍പിരിയുന്നതായിരുന്നു നല്ലത്. ബന്ധം തകര്‍ന്നതിന് പല കാരണങ്ങളും ഉണ്ടാവും. എഫേര്‍ട്ട് എടുക്കാന്‍ രണ്ട് പേര്‍ക്കും ഒരുപോലെ തോന്നണം. അതിന് പറ്റുന്നില്ലെങ്കില്‍ അവിടെ എന്തോ പ്രശ്നമുണ്ട്’- ലിയോണ പറഞ്ഞു.

അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം, മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം: മകളെക്കുറിച്ച് ചിത്ര

‘എന്തിനാണ് അഡ്ജസ്റ്റ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നാറ്. എനിക്ക് എപ്പോഴും ഞാനായിത്തന്നെ ഇരിക്കണം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണം. പാര്‍ടണറെയും പിന്തുണയ്ക്കാന്‍ പറ്റണം. അവന് ഇഷ്ടമുള്ള കാര്യങ്ങള്‍ അവനും ചെയ്യണം. അങ്ങനെ ഒരു മ്യൂച്ചല്‍ സപ്പോര്‍ട്ട് വേണം. അതിന് പറ്റുന്നില്ലെങ്കില്‍ തുടരാതിരിക്കുന്നതാണ് നല്ലത്’ – എന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button