
മലയാളികളുടെ പ്രിയ ഗായിക കെഎസ് ചിത്ര മകളുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ആരാധകരുടെ കണ്ണു നനയ്ക്കുന്നു. അകാലത്തില്‍ വിടപറഞ്ഞ മകളോടുള്ള സ്നേഹം നിറച്ചുകൊണ്ടുള്ളതാണ് ചിത്രയുടെ കുറിപ്പ്.
read also: ഗ്ലാമര്‍ ഫോട്ടോഷൂട്ട്: അനശ്വര രാജനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
ചിത്രയുടെ വാക്കുകൾ ഇങ്ങനെ,
സ്വര്‍ഗത്തില്‍ നിനക്ക് പിറന്നാള്‍ ആശംസകള്‍. അവിടെ മാലാഖമാര്‍ക്കൊപ്പമാണല്ലോ നിന്റെ പിറന്നാള്‍ ആഘോഷം. സ്‌നേഹം മാത്രമുള്ള ഇടം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിനക്ക് പ്രായമാകാത്ത ഇടം. നി എന്നില്‍ നിന്ന് അകലെയാണെങ്കിലും സുരക്ഷിതമാണെന്ന് എനിക്ക് അറിയാം. നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നിന്നെ കുറച്ചധികം മിസ് ചെയ്യു. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ പ്രിയപ്പെട്ട നന്ദന.- ചിത്ര കുറിച്ചു.
Post Your Comments