ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് ഹരീഷ് വീഡിയോയിൽ പറയുന്നു.
കൂവിയതിന് പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത് എന്ന താക്കീതും ഹരീഷ് നൽകുന്നു. ഐഎഫ്എഫ്കെ സമാപന വേദിയിൽ പ്രേക്ഷകർക്കിടയിൽ നിന്നും ഉണ്ടായ കൂവൽ നായ്ക്കള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഹരീഷ് രംഗത്തെത്തിയത്.
Post Your Comments