27-മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ കാണികളുടെ കൂവൽ ഉയർന്നിരുന്നു. തനിക്ക് നേരെയുണ്ടായ കൂവലിനു വേദിയിൽ രഞ്ജിത് നൽകിയ മറുപടി ‘കൂവല്‍ ഒന്നും പുത്തരിയല്ല.1976ല്‍ എസ്‌എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം’ എന്നായിരുന്നു.
‘തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാന്‍ സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്.ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു.അതേസമയം കൂവല്‍ ഒന്നും പുത്തരിയല്ല.1976ല്‍ എസ്‌എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം.അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല.അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട’, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
read also: ‘ഞാന്‍ ആ വീടിന്റെ ഉടമസ്ഥനെന്ന് നായ്ക്കള്‍ ഓര്‍ക്കാറില്ല, എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്’: രഞ്ജിത്
രഞ്ജിത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇരയാകുകയാണ്. 1976 ൽ കോളേജിൽ പഠിച്ചുവെന്നും അക്കാലത്ത് എസ് എഫ് ഐ യിൽ പ്രവർത്തിക്കുകയും ചെയ്തു എന്നുമാണ് രഞ്ജിത് പറഞ്ഞത്. പക്ഷെ വിക്കിപീഡിയ പറയുന്നത് പ്രകാരം 1964ൽ ആണ് രഞ്ജിത്തിന്റെ ജനനം. അങ്ങനെ ആണെങ്കിൽ പന്ത്രണ്ടാം വയസ്സിൽ കോളേജിൽ ചേരുകയും എസ് എഫ് ഐ യിൽ പ്രവർത്തിക്കുകയും ചെയ്തു എന്നാണോ എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ മാധ്യമ പ്രവർത്തകൻ കെ എ ഷാജി ചോദിക്കുന്നു.
കുറിപ്പ്
ഈ സാറ് ജനിച്ചത് വിക്കിപീഡിയ പറയുന്നതനുസരിച്ച് 1964ൽ. എസ്എഫ്ഐയിൽ ചേരുന്നത് സ്വയം അവകാശപ്പെടുന്നത് അനുസരിച്ച് 1976 ൽ. അതായത് പന്ത്രണ്ട് വയസ്സിൽ.
പന്ത്രണ്ട് വയസ്സിൽ കോളേജിൽ ചേരുകയും എസ് എഫ് ഐ യിൽ പ്രവർത്തിക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ? ജാലിയൻ കണാരൻ പറഞ്ഞത് പോലെ ഒറ്റ തള്ളലായിരുന്നു.
Leave a Comment