GeneralLatest NewsMollywoodNEWS

മഞ്ജു വാര്യരോട് പ്രണയമുണ്ട്, ഒരു കുടുംബിനിയാക്കാനല്ല അവരെ ഇഷ്ടപ്പെട്ടത്: സനല്‍ കുമാര്‍ ശശിധരൻ

ഞാന്‍ മനസിലാക്കിയത് മഞ്ജുവിന്റെ കൂടെയുള്ള ആളുകള്‍ പറയാന്‍ അനുവദിക്കാത്തതാണെന്നാണ്

വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ദേശീയ ആന്തര ദേശീയ തരളത്തിൽ ശ്രദ്ധനേടിയ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരൻ. നടി മഞ്ജു വാര്യരെ നായികയാക്കി കയറ്റം എന്ന സിനിമ സനൽ ഒരുക്കിയിരുന്നു. ഇതിനു പിന്നാലെ സംവിധായകൻ ശല്യം ചെയ്യുന്നു എന്ന് ആരോപിച്ചു മഞ്ജു പരാതി നൽകുകയും സനൽ അറസ്റ്റിൽ ആകുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച്‌ കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. മലയാളി വാര്‍ത്ത ഇന്‍സൈഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സനല്‍ കുമാര്‍ മനസ് തുറന്നത്.

read also: മംഗലശ്ശേരി നീലകണ്ഠനെ പോലെ വരിക്കാശ്ശേരി മനയുടെ മുറ്റത്ത് അല്ല രഞ്ജിത്ത് താങ്കൾ ഇരിക്കുന്നത്

സനൽ കുമാർ ശശിധരന്റെ വാക്കുകൾ ഇങ്ങനെ,

മഞ്ജു വാര്യരോട് പ്രണയമുണ്ട്. അവര്‍ നല്ല ആര്‍ട്ടിസ്റ്റാണ്, നല്ലൊരു മനുഷ്യ സ്ത്രീയാണ്, അങ്ങനെയുള്ള ഒരാളോട് പ്രണയം തോന്നുന്നതില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. അവരുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്ന് പറയുന്നത് കള്ളമാണ്. മാത്രമല്ല മഞ്ജു വാര്യര്‍ ഒരിടത്തും അതേ പറ്റി പറഞ്ഞിട്ടുമില്ല.

മഞ്ജു വാര്യരെ ഒരു കുടുംബിനിയാക്കാനല്ല ഞാന്‍ ഇഷ്ടപ്പെട്ടത്. അതൊക്കെ പഴയ കാഴ്ചപ്പാടാണ്. നല്ലൊരു സൗഹൃദം ഉണ്ടാക്കി എടുക്കുകയാണ് വേണ്ടത്. ശരിക്കും അങ്ങനെ നല്ല സുഹൃത്തുക്കളാണെങ്കില്‍ നമുക്ക് എന്തും അവരോട് തുറന്ന് പറയാന്‍ സാധിക്കും. അതാണ് ബന്ധങ്ങളില്‍ വേണ്ടത്.

ഞാന്‍ മനസിലാക്കിയത് മഞ്ജുവിന്റെ കൂടെയുള്ള ആളുകള്‍ പറയാന്‍ അനുവദിക്കാത്തതാണെന്നാണ്. മാത്രമല്ല എന്നെ ഒരു കള്ളക്കേസില്‍ പെടുത്തുകയും ചെയ്തു. എനിക്കെതിരെ അവരുടെ പേരില്‍ നല്‍കിയ പരാതി ആറ് പേജുള്ളതാണ്. അത് മഞ്ജു വാര്യരുടെ കൈയ്യക്ഷരമല്ല. എഴുതിയത് വായിച്ച്‌ അവസാനം ഒപ്പിട്ടത് മാത്രമേ അവരുടേതായി ഉള്ളു. അതില്‍ പറയുന്നതെല്ലാം കളവാണ്. അങ്ങനെ കള്ളം പറയുന്ന ഒരാളാണ് മഞ്ജു വാര്യരെന്ന് എന്റെ അനുഭവത്തില്‍ നിന്നും എനിക്ക് മനസിലായിട്ടില്ല. പിന്നെ ആളുകള്‍ എങ്ങനെയാണ് പെരുമാറുക എന്ന് എനിക്കും ധാരണയില്ല.’- സനല്‍ കുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button