തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. കൂവല്‍ താന്‍ കാര്യമാക്കുന്നില്ലെന്നും അറിവില്ലായ്മകൊണ്ടാണ് അത് സംഭവിക്കുന്നതെന്നും രഞ്ജിത് പറഞ്ഞു.
രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലി പുറത്താക്കാറില്ല’.
‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ കരോൾ ഗാനം പ്രകാശനം ചെയ്തു
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിനെതിരായ പ്രതിഷേധത്തിൽ കലാശിച്ചത്. സമാപന സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ രഞ്ജിത് മൈക്കിന് മുന്നിലെത്തിയപ്പോഴാണ് കൂവല്‍ ഉയര്‍ന്നത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്നും ആ സിനിമ തിയേറ്ററില്‍ വരുമ്പോള്‍ എത്ര പേര്‍ കാണുമെന്ന് നോക്കാമെന്നും രഞ്ജിത് ഉടന്‍ തന്നെ മറുപടി പറഞ്ഞു.
Post Your Comments