രഞ്ജിത്ത് താങ്കൾ ഇരിക്കുന്നത് വരിക്കാശ്ശേരി മനയുടെ മുറ്റത്ത് അല്ല. ഈ നാട്ടിലെ സാധാരണക്കാരൻ നികുതി അടയ്ക്കുന്ന തുകകൊണ്ട് സർക്കാർ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്താണ് അത് അറിഞ്ഞ് പെരുമാറുവാൻ ഇനി പഠിക്കുന്നത് എന്നാണ്.
മംഗലശ്ശേരി നീലകണ്ഠനായും കാർത്തികേയനായും അറക്കൽ മാധവൻ ഉണ്ണിയായും ഒക്കെ സ്വയം പകർനാടുന്ന താങ്കൾ ഏതോ ഒരു ലോകത്തിരുന്ന് കൊണ്ടാണ് പുതിയ കാലത്തിന്റെ മാറ്റങ്ങളെ കാണുന്നത് എന്ന് വ്യക്തമാണ്. താങ്കളുടെ ഓരോ വാക്കിലും അതുണ്ട്. തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു വസ്തുതയുണ്ടായാൽ പൊതുജനം കൂവും /എതിർക്കും എന്നുള്ളത് ഒരു പഴമൊഴിയാണ്. അതിനെ ഇടതുപക്ഷത്തിന്റെ പേരിൽ പ്രതിരോധിക്കാം എന്നുള്ള അതിബുദ്ധിയാണ് താങ്കൾ ഐഎഫ്എഫ്കെയുടെ വേദിയിൽ കാണിച്ചത്.
പ്രേക്ഷകരെ വിഡ്ഢികളാക്കിക്കൊണ്ടും കാണികളെ പരിഹസിച്ചു കൊണ്ടും എത്ര കാലം താങ്കൾക്ക് നിലയിൽ തുടരാൻ ആകും. താങ്കളെടുത്തുവെച്ച മസാല സിനിമകൾ അല്ല മലയാളസിനിമയെ ലോക സിനിമാ വേദിയിൽ അടയാളപ്പെടുത്തിയതെന്ന് താങ്കൾ ഓർക്കേണ്ടതുണ്ട്. സിനിമയെക്കുറിച്ച് ആര് സംസാരിക്കണം ആര് സംസാരിക്കരുത് എന്ന് തീരുമാനിക്കുന്ന തലത്തിലേക്ക് ചില ആളുകൾ മാറുന്നതും അങ്ങേയറ്റം മോശമായ പ്രവണതയാണ്.
രഞ്ജിത് എസ് എഫ് ഐ യിൽ ചേർന്നത് 12 -ആം വയസ്സിൽ ?
അടൂരായാലും രഞ്ജിത്ത് ആയാലും വിമർശനങ്ങൾക്ക് അതീതരല്ല. വിമർശനങ്ങളെ സഹിഷ്ണു കൂടി നേരിടുകയാണ് വേണ്ടത്. അല്ലാതെ വിമർശിക്കുന്നവരെ നായ്ക്കളോടും മറ്റു മൃഗങ്ങളോടും ഉപമിച്ച് സ്വയം തരം താഴ്ന്ന ഒരു വ്യക്തിയായി താങ്കൾ ഒരിക്കലും മാറാൻ പാടില്ലായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ താങ്കൾക്ക് ചലച്ചിത്ര സമൂഹത്തോടും പ്രേക്ഷകരോടും കേരളീയ സമൂഹത്തോടും വലിയൊരു ഉത്തരവാദിത്വബോധമുണ്ട്. അത് നിറവേറ്റുന്നതിലാണ് താങ്കൾ മിടുക്ക് കാണിക്കേണ്ടത്. അതല്ലാതെ സിനിമയിലെ പഞ്ച് ഡയലോഗുകൾ പറഞ്ഞുകൊണ്ട് ആളുകളെ ഇനിയും പരിഹസിക്കാം എന്നും താങ്കൾ ഏറ്റവും മികച്ചതാണ് എന്ന് സ്വയം സ്ഥാപിസിച്ചെടുക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അങ്ങേയറ്റം അപഹാസ്യകരമാണ്.
പവിത്ര പല്ലവി
Post Your Comments