
കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. സിനിമയ്ക്കൊപ്പം താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ഹണി റോസ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സിനിമയില്‍ താന്‍ ചെയ്ത ലിപ്ലോക്ക് സീന്‍ അണിയറ പ്രവർത്തകർ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ചു എന്നാണ് ഹണി പറയുന്നത്. ‘വണ്‍ ബൈ ടു’ എന്ന മുരളി ഗോപി സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് താരം തുറന്നു പറഞ്ഞത്.
ഹണി റോസിന്റെ വാക്കുകളുടെ പൂർണ്ണരൂപം;
‘2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വണ്‍ ബൈ ടു. ലിപ് ലോക്കുണ്ടെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നില്ല. ഷൂട്ട് തുടങ്ങിയ ശേഷമാണ് അക്കാര്യം പറയുന്നത്. അവര്‍ തന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിപ്പിച്ചു. അതിനാല്‍ തനിക്ക് കുഴപ്പം തോന്നിയില്ല. തെറ്റില്ലെന്നും തോന്നി. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അവര്‍ ആ സീന്‍ പബ്ലിസിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോള്‍ തനിക്ക് വിഷമം തോന്നി. മാര്‍ക്കറ്റിംഗ് തന്ത്രമായിരിക്കും. അവര്‍ അത് ഉപയോഗിച്ച രീതിയാണ് തന്നെ വിഷമിപ്പിച്ചത്.’
Post Your Comments