GeneralHollywoodLatest NewsNEWS

ഹോട്ടൽ റൂമിലെ ബാത്ത്‌റൂമിൽ നടൻ വെടിയേറ്റ് മരിച്ച നിലയില്‍

വെടിവെക്കുന്നതിന്റെ ശബ്ദം ആരും കേട്ടില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്

പ്രമുഖ അമേരിക്കന്‍ ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച്‌ ബോസ് സ്വയം വെടിവച്ച്‌ മരിച്ച നിലയില്‍. 40 വയസായിരുന്നു. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയിലാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

READ ALSO: നാരായണീന്റെ മൂന്നാണ്മക്കളായി ജോജുവും സുരാജും അലന്‍സിയറും

ഡിസംബര്‍ 12നാണ് സ്റ്റീഫന്‍ ഹോട്ടലില്‍ റൂം എടുത്തത്. അടുത്ത ദിവസം ചെക് ഔട്ട് സമയമായിട്ടും താരത്തെ കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ റൂം പരിശോധിച്ചപ്പോഴാണ് ബാത്ത്‌റൂമിൽ മൃതദേഹം കണ്ടെത്തിയത്.

വെടിവെക്കുന്നതിന്റെ ശബ്ദം ആരും കേട്ടില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്വയം തലയില്‍ വെടിവച്ചതാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

shortlink

Post Your Comments


Back to top button