GeneralLatest NewsNEWS

ഒരു കലാകാരൻ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി: നാദിർഷ

ഒരു കലാകാരൻ എങ്ങനെയായിരിക്കണം എന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടിയെന്ന് സംവിധായകൻ നാദിർഷ. മമ്മൂട്ടിയുടെ ഖേദ പ്രകടന പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംവിധായകൻ ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ മമ്മൂട്ടി ഉപയോഗിച്ച വാക്കുകൾ ബോഡി ഷെയ്മിം​ഗ് ആണെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം രം​ഗത്തെത്തുകയും ചെയ്തിരുന്നു.

‘കലാകാരൻ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും, പ്രവൃത്തികൾ കൊണ്ടും, വാക്കുകൾ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം. ലൗ യു ഡിയർ ഇക്കാ’, എന്നാണ് നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇക്കാര്യം ശരിവച്ച് ഒട്ടേറെ പേർ കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Read Also:- മാളവിക മോഹനൻ വീണ്ടും മലയാളത്തിൽ: ‘ക്രിസ്‌റ്റി’ ഫസ്റ്റ് ലുക്ക് പുറത്ത്

‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി’ എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button