
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്‌റ്റി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസാണ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.
ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.
റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ് കുറുപ്പ്, വീണാ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ – ആൽവിൻ ഹെൻറി. അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. പിആര്‍ഒ – വാഴൂർ ജോസ്.
Post Your Comments