നാടകത്തിലൂടെ സിനിമയിലേയ്ക്ക് കടന്നു വന്ന താരമാണ് കുളപ്പുള്ളി ലീല. ഹാസ്യകഥാപാത്രങ്ങളെ അനായസമായി അവതരിപ്പിക്കുന്ന ലീല മലയാളം കൂടാതെ, തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഒരു അഭിമുഖം സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു. തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ താന്‍ അഭിനയിക്കാന്‍ തയ്യാറെന്ന് കുളപ്പുള്ളി ലീല പറഞ്ഞു.
‘എന്ത് വേഷം കിട്ടിയാലും ഞാന്‍ ചെയ്യും. തുണിയും വേണം പൈസയും വേണം. തുണിയെന്ന് പറയുമ്പോള്‍ കാലിന്റെ പെരുവിരല്‍ വരെ മൂടി കിടക്കുന്നതൊന്നും വേണ്ട. ജീന്‍സോ ടോപ്പോ എന്തും ഞാന്‍ ഇടും. അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. തുണി വേണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. കയ്യില്ലാത്തത് ഒന്നും ഞാന്‍ ഇടില്ല. കുറച്ചെങ്കിലും കൈ ഇറക്കം വേണം, സിനിമയില്‍ എന്തും ഇടും. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഞാനായിട്ടെ നില്ക്കൂ. ജീന്‍സൊന്നും ഇടില്ല. എനിക്ക് അതിനോട് താല്പര്യമില്ല. എന്നെ ആര്‍ട്ടിസ്റ്റായി ആളുകള്‍ കണ്ടാല്‍ മതി. അധികം അലങ്കാരമോ മേക്കപ്പോ ഒന്നും എനിക്കില്ല. ഞാന്‍ ആര്‍ട്ടിസ്റ്റാണ്. എനിക്ക് ജീവിക്കാന്‍ വേണ്ടിയാണ്,- കൊളപ്പുള്ളി ലീല പറഞ്ഞു.
Post Your Comments