ഹോളിവൂഡിൽ സൂപ്പർമാനായി എത്തി ആരാധകരുടെ കൈയ്യടി നേടിയ നടനാണ് ഹെൻറി കാവിൽ. ഏറെ വർഷങ്ങളായി ‘റെഡ് കേപ്പ്’ അണിഞ്ഞ നടൻ ഇനി കഥാപാത്രമായി തിരിച്ചെത്തില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹെൻറി കാവിൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘സങ്കടകരമായ വാർത്തയാണ്, എല്ലാവർക്കും. എല്ലാത്തിനുമുപരി, ഞാൻ സൂപ്പർമാനായി മടങ്ങിവരില്ല. ജെയിംസിനും പീറ്ററിനും നിർമ്മിക്കാൻ ഒരു ‘യൂണിവേഴ്‌സ്’ ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. അവർക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു’.
‘വർഷങ്ങളായി എനിക്കൊപ്പം നിന്നവർക്കായി.. നമുക്ക് അൽപ്പം വിഷമിക്കാം. പക്ഷേ നമ്മൾ ഓർക്കണം.. സൂപ്പർമാൻ ഇപ്പോഴും ഉണ്ട്. അദ്ദേഹം നിലകൊള്ളുന്നതെല്ലാം ഇപ്പോഴും നിലനിൽക്കുന്നു. അദ്ദേഹം നമുക്കായി വെച്ച മാതൃകകൾ ഇപ്പോഴും അവിടെയുണ്ട്. കേപ്പ് ധരിക്കാനുള്ള എന്റെ ഊഴം കഴിഞ്ഞു. നിങ്ങളോടൊപ്പമുള്ള രസകരമായ യാത്രയായിരുന്നു അത്. മുകളിലേക്ക്.. മുകളിലേക്ക്’ ഹെൻറി കാവിൽ ട്വിറ്ററിൽ കുറിച്ചു.
Read Also:- വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ തിയേറ്ററില്‍ റിലീസിനില്ല
2013ൽ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന സിനിമയിലൂടെയാണ് ഹെൻറി കാവിൽ ആദ്യമായി സൂപ്പർമാനായത്. നടന്റെ ഏക സോളോ സൂപ്പർമാൻ സിനിമ കൂടിയാണിത്. തുടർന്ന് ‘ബാറ്റ്മാൻ വി സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്’, ‘ജസ്റ്റിസ് ലീഗ്’, ‘ജസ്റ്റിസ് ലീഗ് സാക്ക് സ്നൈഡർ കട്ട്’ എന്നീ സിനിമകളിലും നടൻ സൂപ്പർമാനായെത്തി. ഡ്വെയ്ൻ ജോൺസൺ നായകനായ ‘ബ്ലാക്ക് ആദം’ എന്ന ചിത്രത്തിൽ അതിഥി താരമായാണ് കാവിൽ അവസാനമായി ‘റെഡ് കേപ്പ്’ അണിഞ്ഞത്.
Leave a Comment