മലയാളത്തിലെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ വിമർശനവുമായി രംഗത്ത്. സിനിമ ഒരു സോഷ്യൽ എക്സ്പിരിമെന്റ് ആണെന്നും അത് തിയേറ്ററിൽ ആണ് കാണേണ്ടതെന്നും ഹിന്ദു പത്രത്തിൽ നൽകിയ അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.
read also: സഹോദരന്റെ ഭാര്യക്ക് നേരെ സ്ത്രീധന പീഡനം: നടിക്ക് 2 വര്‍ഷം തടവ്
‘ഞാൻ ഒടിടിയിൽ സിനിമ കാണില്ല .കാരണം, സെൽഫോണിലോ ലാപ്ടോപ്പിലോ കാണാൻ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതിൽ വിശ്വസിക്കുന്നില്ല. സിനിമ ഒരു സോഷ്യൽ എക്സ്പിരിമെന്റ് ആണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തീയേറ്ററിൽ ആണ് കാണേണ്ടത്. ടിവി പോലും ഒരു കോമ്പർമയിസ് ആണ്. തിയേറ്റർ റിലീസിനു ശേഷം ഒരു സമയം കഴിയുമ്പോൾ സിനിമ ടെലിവിഷനിൽ വരുന്നുണ്ട് അത് സിനിമയെ നശിപ്പിക്കും.’- അടൂർ പറഞ്ഞു
Post Your Comments