
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ നടന്‍ കലാഭവൻ സോബി ജോര്‍ജിന് മൂന്നു വര്‍ഷം കഠിന തടവ്. അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. സോബി കേസിലെ ഒന്നാം പ്രതിയാണ്. നടന്റെ അമ്മ ചിന്നമ്മ രണ്ടാം പ്രതിയും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സൻ മൂന്നാം പ്രതിയുമാണ്.
read also: ഹോട്ടൽ റൂമിലെ ബാത്ത്‌റൂമിൽ നടൻ വെടിയേറ്റ് മരിച്ച നിലയില്‍
തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സോബിയ്ക്കും പീറ്റര്‍ വിത്സനും മൂന്നു വര്‍ഷം കഠിന തടവ് വിധിച്ചത്. സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജ് കോടതിയില്‍ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
Post Your Comments