CinemaLatest NewsNEWS

പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’: രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ‘ഡബിള്‍ മോഹനൻ’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. തുടർന്ന് ജയൻ നമ്പ്യാർ സിനിമയിലേക്ക് എത്തുകയായിരുന്നു. സച്ചിയുടെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് ജയൻ നമ്പ്യാർ. മറയൂർ ചന്ദനക്കാടുകളെ ഇനി സംഘർഷത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ചിത്രീകരണമാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്.

മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ശിഷ്യനായ ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങ് തകർക്കുമ്പോൾ അത് കാത്തു വച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.

രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. കോട്ടയം രമേഷാണ് ഭാസ്ക്കരൻ മാഷിനെ ഭദ്രമാക്കുന്നത്. അയ്യപ്പനും കോശിയിലേയും ഡ്രൈവറെ അവിസ്മരണീയമാക്കിയ കോട്ടയം രമേഷിൻ്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമായിരിക്കും.

Read Also:-‘ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് വാസ്തവ വിരുദ്ധമായതും നടനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്’

മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്. വിനു മോഹൻ, ഷമ്മി തിലകൻ, തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശി നായർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പ്രിയംവദാകൃഷ്ണനാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button