CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പതിനെട്ട് മലകള്‍ക്ക് നാഥനായ അയ്യപ്പനൊപ്പം കുടിയിരുത്തിയ ആ പരദേവത അങ്ങനെ മാളികപ്പുറത്തമ്മയായി: കഥ പറഞ്ഞ് മമ്മൂട്ടി

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മാളികപ്പുറ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാളികപ്പുറത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിങ് നടന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ മമ്മൂട്ടിയാണ് മാളികപ്പുറത്തിന്റെ ചരിത്രം പറയുന്നത്.

മധുര ഭരിച്ചിരുന്ന പാണ്ഡ്യ രാജാക്കന്‍മാരുടെയും അവരുടെ കുടുംബ ദേവതയായ മധുര മീനാക്ഷിയുടെയും കഥ പറയുന്ന മമ്മൂട്ടി ആരാണ് മാളികപ്പുറം എന്നും വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ട ദേവനായ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്.

വിഷ്ണു നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം രഞ്ജിന്‍ രാജ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button