മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് മികച്ച പ്രതികരണവുമായി തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്‍ഗണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷൻ നേടി എന്നതാണ് പുതിയ വാര്‍ത്ത.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് റിലീസിന്‍റെ 26-ാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നത് 1.57 കോടിയാണ്. നാലാം വാരത്തിലെ ഇതുവരെയുള്ള കളക്ഷന്‍ 16.53 കോടി. ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയ നെറ്റ് കളക്ഷന്‍ 212.92 കോടിയും. 3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ 15.38 കോടിയായിരുന്നു.
അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
Read Also:- സായി ധരം തേജയുടെ ‘വിരൂപാക്ഷ’: ടൈറ്റിൽ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു
ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്. അജയ് ദേവ്‍ഗണ്‍ നായകനായി ദൃശ്യം 2ന് മുമ്പ് പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘താങ്ക് ഗോഡാ’ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു ‘താങ്ക് ഗോഡ്’.
Post Your Comments