GeneralLatest NewsMollywoodNEWS

പ്രേക്ഷകപ്രീതി നേടി നന്‍പകല്‍ നേരത്ത് മയക്കം, വഴക്ക്, ആണ്: ഐഎഫ്എഫ്കെയിൽ നാളെ 66 ചിത്രങ്ങള്‍

സ്പാനിഷ് ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദര്‍ശനവും നാളെ നടക്കും.

ബുധനാഴ്ച രാജ്യാന്തര ചലച്ചിത്രമേളയിൽ 66 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മത്സര ചിത്രം നന്‍പകല്‍ നേരത്തു മയക്കം, സനല്‍ കുമാര്‍ ചിത്രം വഴക്ക്, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ആണ്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മലയാള ചിത്രങ്ങളും ജി എസ് പണിക്കറിനു പ്രണാമം അര്‍പ്പിച്ച്‌ ഏകാകിനിയും നാളെ പ്രദര്‍ശിപ്പിക്കും.

read also: താനും ഷൈന്‍ ടോം ചാക്കോയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറയുന്നു, ദൈവത്തെ പിടിച്ച്‌ സത്യം ചെയ്യുന്നു: ബാല

ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായ ചെല്ലോ ഷോ, ഐമര്‍ ലബാക്കിയുടെ കോര്‍ഡിയലി യുവേഴ്‌സ്,99 മൂണ്‍സ് ,സ്പാനിഷ് ചിത്രം പ്രിസണ്‍ 77, അറിയിപ്പ്, ആലം, അവര്‍ ഹോം തുടങ്ങിയവയുടെ അവസാന പ്രദര്‍ശനവും ബുധനാഴ്ച നടക്കും.

ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്‌സ്‌കി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദര്‍ശനവും നാളെ നടക്കും.

shortlink

Related Articles

Post Your Comments


Back to top button