GeneralLatest NewsMollywoodNEWS

താനും ഷൈന്‍ ടോം ചാക്കോയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറയുന്നു, ദൈവത്തെ പിടിച്ച്‌ സത്യം ചെയ്യുന്നു: ബാല

അമ്പത്തിയാറ് പടം കഴിഞ്ഞ ഒരു നടന് രണ്ട് ലക്ഷമാണോ സാലറി കൊടുക്കേണ്ടത്?

ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ ആരോപണം. ഇപ്പോഴിതാ താന്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടുവെന്നും അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും തുറന്നു പറയുകയാണ് ബാല.

read also: രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ‘തിമിംഗലവേട്ട’: അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു എന്നിവർ നായകനിരയിൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാന്‍ ചെന്നൈയ്ക്ക് പോവുകയാണ്.പലരും കേട്ടിട്ടും കേള്‍ക്കാത്തവരെ പോലെ ഇരിക്കുകയാണ്. ഇവരെക്കാള്‍ നല്ലത് കള്ളം പറയുന്നവര്‍. കഴിഞ്ഞ ദിവസം ഒരു ചര്‍ച്ച നടന്നിരുന്നു. നികേഷ് അതില്‍ എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. കേട്ട കാര്യങ്ങള്‍ പിന്നേയും ചെവിയില്‍ പറയുന്നതില്‍ അര്‍ഥമില്ല.

ഇപ്പോള്‍ ട്രോള്‍‌ കാണാന്‍ എലിസബത്ത് സമ്മതിക്കുന്നില്ല. സ്ട്രസ് കൂടുമെന്നാണ് അവള്‍ പറയുന്നത്. ഷൈന്‍ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു. സത്യമായിട്ടും ഞാന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. ദൈവത്തെ പിടിച്ച്‌ സത്യം ചെയ്യുന്നു. നേരത്തെ തന്നെ ഉത്തരം ഉണ്ടാക്കിവെച്ചിട്ടാണ് പലരും ചോദ്യം ചോദിക്കുന്നത്. കൂളിങ് ഗ്ലാസിനെ കുറിച്ച്‌ വരെ പലരും കളിയാക്കി സംസാരിക്കുന്നുണ്ട്. ഷൂട്ടിനിടെ പരിക്ക് പറ്റി കണ്ണില്‍ നിന്നും രക്തം വന്നിരുന്നു. അതൊന്നും ആരും മനസിലാക്കുന്നില്ല. ഉണ്ണി മുകുന്ദന്‍ എന്നെ ചതിച്ചു. അതില്‍ നിന്നും ഒരു വാക്ക് പോലും ഞാന്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അമ്പത്തിയാറ് പടം കഴിഞ്ഞ ഒരു നടന് രണ്ട് ലക്ഷമാണോ സാലറി കൊടുക്കേണ്ടത്?. അതില്‍ നിന്ന് തന്നെ ഉണ്ണി പറഞ്ഞത് കള്ളമാണെന്ന് മനസിലാക്കിക്കൂടെ. സണ്‍‌ പിക്ചേഴ്സ് ഒരു ദിവസത്തിന് മൂന്ന് ലക്ഷമാണ് എനിക്ക് തന്നിരുന്നത്. പതിനായിരമാണ് എന്റെ ദിവസക്കൂലി എന്നത് എന്നെ താഴ്ത്താന്‍ മനപൂര്‍വം അവര്‍ പറഞ്ഞതാണ്.’

shortlink

Related Articles

Post Your Comments


Back to top button