കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. ‘ഭാരത് സർക്കസ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ, ഷൈൻ ടോം ചാക്കോ ജാതീയതയെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. പേരിന്റെ അറ്റത്തു നിന്ന് ജാതി വാൽ എടുത്തു കളഞ്ഞാലും മനസിന്റെ ഉള്ളിൽ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാൻ പറ്റാത്തവരാണ് നമുക്കു ചുറ്റും ഉള്ളതെന്ന് ഷൈൻ പറയുന്നു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ ഇങ്ങനെ;
‘ഇന്നത്തെ തലമുറയ്ക്ക് ജാതി സംബന്ധമായ വിഷയങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഒരു സ്ത്രീയുടെ അഭിപ്രായം. എങ്കിൽ എല്ലാവരും മിണ്ടാണ്ടിരിക്കേണ്ടി വരില്ലേ? മാത്രമല്ല, വിപ്ലവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുമെല്ലാം ഓർമിപ്പിക്കേണ്ടതില്ലല്ലോ. കുറേ കാര്യങ്ങളൊക്കെ നമ്മൾ അറിഞ്ഞിട്ട് ഇല്ലാതാക്കേണ്ടതാണ്. ആ സ്ത്രീ അത്രയെങ്കിലും ചിന്തിച്ചല്ലോ എന്നോർത്ത് നമുക്ക് സന്തോഷിക്കാം. ഒരു സിനിമ കൊണ്ടൊന്നും ജാതീയത ഇല്ലാതാകുന്നില്ല, ഇതോരോർമപ്പെടുത്തലാണ്.
ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തങ്കം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഒരു സിനിമ കണ്ടതിനു ശേഷം അതിന്മേൽ ചർച്ചകളുണ്ടാകുന്നു എന്നത് തന്നെ വലിയ നേട്ടമായി കരുതുന്നു. ആ സിനിമയിൽ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത്. മിക്കവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. എതിരഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. പടം കണ്ടിട്ടാണ് അത്തരം കമന്റുകൾ വരുന്നതും അവർ തുറന്നു സംസാരിക്കുന്നതും. അതു വളരെയധികം സന്തോഷം തരുന്നുണ്ട്.
Post Your Comments