ഡൽഹിയിൽ വീണ്ടും രാഷ്ട്രീയ കാലുമാറ്റം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ശേഷം വെറും 24 മണിക്കൂറിനുള്ളിൽ വിജയിച്ച രണ്ടു കോൺഗ്രസ്സ് കൗൺസിലർമാർ പാർട്ടി വിട്ടു കാലുമാറി. ഇത് ചൂണ്ടികാണിച്ചു സന്തോഷ് പണ്ഡിറ്റ്.
കുറിപ്പ്
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ശേഷം വെറും 24 മണിക്കൂറിനുള്ളിൽ വിജയിച്ച രണ്ടു കോൺഗ്രസ്സ് കൗൺസിലർമാർ പാർട്ടി വിട്ടു കാലുമാറി.
ഡൽഹി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദി ജി, കൗൺസിലർമാരായ സബില ബീഗം ജി, നസിയ ഖാതൂൻ ജി എന്നിവരാണ് കോൺഗ്രസ്സ് വിട്ടു Aam Adhmi പാർട്ടിയില് ചേർന്നത്. ഇവർക്ക് AAP എന്തോ സ്ഥാനം കൊടുക്കുമത്രെ..
നിലവിൽ 250 സീറ്റിൽ 132 നേടി AAP ഭരണം പിടിച്ചു.. 109 BJP, 9 Congress എന്നിങ്ങനെ ആയിരുന്നു.. രണ്ടു പേര് കാലു വാരിയതോടെ കോൺഗ്രസ്സ് 7 ആയി..
ഇവരെ തെരഞ്ഞെടുത്ത മണ്ഡലത്തിലെ വോട്ടർമാരുടെ എന്താകും ഇവർ പാർട്ടി മാറ്റത്തിന് ന്യായീകരണം പറയുക ?
ഇനിയെങ്കിലും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ ..
Post Your Comments