
സിനിമാ സെറ്റില്‍ നടന്മാര്‍ സ്ത്രീകൾ ആണെന്ന പരിഗണന പോലും നൽകാതെ നടത്തുന്ന പ്രവർത്തികൾക്കെതിരെ വിമര്‍ശനവുമായി മേക്കപ്പ് ആര്‍റ്റിസ്റ്റ് രഞ്ജു രജ്ഞിമാര്‍. സിനിമയുടെ ഷൂട്ടിനിടെ താന്‍ ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവമാണ് ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയത്.
കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന്‍ സിനിമാ സെറ്റില്‍ പെരുമാറിയതെന്ന് രഞ്ജുരജ്ഞിമാര്‍ പറഞ്ഞു.
read also: ഒരുമിച്ചാണ് ഞങ്ങള്‍ക്ക് ക്യാഷ് വന്നതിന്റെ മെസ്സേജ് വന്നത്: അനീഷ് രവി
ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്. നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത് എന്നും രഞ്ജു വ്യക്തമാക്കി.
നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചപ്പോൾ ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ എന്നായിരുന്നു രഞ്ജുവിന്റെ മറുപടി.
Post Your Comments