കൊച്ചി: ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍ ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച നാലാമത്തെ ചിത്രം ‘തങ്കം’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.
ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിടുന്നു.
സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നത് എന്തിന് ? ബാലയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് നടി ആത്മീയ രാജന്
ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം.
ചിത്രത്തിന്റെ ക്യാമറ- ഗൗതം ശങ്കര്‍, സംഗീതം- ബിജി ബാല്‍, എഡിറ്റിങ്- കിരണ്‍ ദാസ്, കലാ സംവിധാനം- ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്- രാജന് തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് – എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടര്‍- പ്രിനീഷ് പ്രഭാകരന്. പിആര്‍ഒ- ആതിര ദില്‍ജിത്ത്.
Post Your Comments