ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന് ബാലയുടെ ആരോപണത്തിന് മറുപടിയുമായി ഉണ്ണിമുകുന്ദന്. 2 ലക്ഷം രൂപ ബാലയ്ക്ക് നല്‍കിയെന്നും കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നൽകാൻ കഴിയില്ലെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു.
‘ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും അദ്ദേഹത്തിന് പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്കി. അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്മെന്റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടു വച്ചു’.
‘കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്കല് സാധ്യമല്ല. പ്രതിഫല കാര്യം എന്റെ കൈയില്‍ നില്ക്കുന്ന തീരുമാനമല്ല. ലൈന്‍ പ്രൊഡ്യൂസര്‍ മുതല്‍ പലരുടെയും തീരുമാനമനുസരിച്ചാണ് അത്. ഒരു പക്ഷേ അടുത്ത ചിത്രത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്ന പ്രതിഫലം നല്കാന് എനിക്ക് സാധിച്ചേക്കും’.
Read Also:- സിനിമയില്‍ വരുന്ന ഭൂരിപക്ഷം നായികമാരും അഡ്ജസ്റ്റ്മെന്റിന് തയ്യാറായി കൊണ്ട് തന്നെയാണ്: റീഹാന
‘മലയാളത്തില്‍ ബാല ആദ്യമായി സ്വയം ഡബ്ബ് ചെയ്ത സിനിമ ഇതായിരിക്കും. എന്നാലും ഡബ്ബിംഗില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ഡയലോഗുകള്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ് ഡബ്ബ് ചെയ്തത്’ ഉണ്ണിമുകുന്ദന് പ്രസ് മീറ്റിൽ പറഞ്ഞു.
Post Your Comments