തമിഴ് സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി റീഹാന. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി എന്തിന് തയ്യാറാവുമെന്നും മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന പറഞ്ഞു. ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോരായെന്നും വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണമെന്നും നടി പറയുന്നു.
‘സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും. അതെല്ലാം ഓരോരുത്തരുടെ ചോയ്‌സ് ആണ്’.
‘സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ എനിക്ക് അറിയാം. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു’.
‘എന്നാല്‍, ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോര, വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. സിനിമയില്‍ വരുന്ന ഭൂരിപക്ഷം നായികമാരും അഡ്ജസ്റ്റ്മെന്റിന് തയ്യാറായി കൊണ്ട് തന്നെയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്. അവരുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ അറിയാന്‍ കഴിയും, വളരെ പതിയെ ആയിരിക്കും അവരുടെ വളര്‍ച്ച’ റീഹാന പറയുന്നു.
Leave a Comment