ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യര്‍. നാല് വര്‍ഷത്തിന് ശേഷം ഫോര്‍ ഇയേര്‍സ് എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമാകുകയാണ് താരം. പ്രിയയുടെ സുഹൃത്ത് മുൻപ് ഒരിക്കൽ പ്രിയ മദ്യപിക്കുന്ന വീഡിയോ പുറത്തു വിട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം അടിച്ച് പൊളിക്കുന്ന പ്രിയയെയാണ് വീഡിയോയില്‍ കാണാനായത്. പിന്നാലെ പ്രിയക്കെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും വന്നു. അതിനെപ്പറ്റി പ്രിയ തുറന്നു പറയുന്നു.
read also: ഉണ്ണി മുകുന്ദന് പറയുന്നതില്‍ വശപ്പിശക് തോന്നുന്നു: പിന്തുണയുമായി അഞ്ജലി അമീര്‍
‘ആ വീഡിയോ എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. ആദ്യമായും അവസാനമായും മദ്യപിച്ചത് അന്നാണ്. എനിക്ക് ട്രെെ ചെയ്യണമായിരുന്നു.
അതിന് മുമ്പ് മദ്യം കഴിച്ചിട്ടില്ലായിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടാണ് പോയതും. ആ വീഡിയോയ്ക്ക് ശേഷം ഞാന്‍ അല്‍ക്കഹോള്‍ തൊട്ടിട്ടില്ല. മതിയായി. ഞാന്‍ ചെറുപ്പമാണ്. എപ്പോഴും ആള്‍ക്കാരെന്ത് പറയും എന്ന് പേടിച്ച് ജീവിക്കാന്‍ പറ്റില്ല. എന്റെ സന്തോഷത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്,’ പ്രിയ വാര്യര്‍ പറഞ്ഞു.
Post Your Comments