പ്രശസ്ത ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ കൊലപ്പെടുത്തി. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വീണയെ ബെയ്സ്ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സച്ചിന്‍ കപൂറിനെയും വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തു.
read also: ഹൻസികയുടെ വരൻ സുഹൃത്തിന്റെ മുൻ ഭർത്താവ്!! വിവാഹം വിവാദത്തില്‍
മുംബൈയിലെ ജുഹുവിലാണ് സംഭവം.കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ വീണയുടെ മൃതദേഹം സച്ചിന്‍ നദിയില്‍ വലിച്ചെറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് മകനെ ചോദ്യം ചെയ്യുകായായിരുന്നു.
12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിന്‍ പൊലീസിനു നൽകിയ മൊഴി.
Leave a Comment