GeneralLatest NewsNEWSTV Shows

മകള്‍ക്ക് അവസരം ലഭിക്കാന്‍ കൂടെ കിടന്ന നടിയുടെ അമ്മയെ അറിയാം : റീഹാനയുടെ വെളിപ്പെടുത്തൽ

ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോര

സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചു പല താരങ്ങളും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. തമിഴ് സീരിയല്‍ താരമായ റീഹാന വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും അവസരങ്ങൾക്കായി കൂടെ കിടക്കാൻ ക്ഷണിക്കുന്നവർ ഉണ്ടെന്നും പറയുന്നു.

സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ എന്ന പേരിലാണ് ഈ ചൂഷണങ്ങൾ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും. അതെല്ലാം ഓരോരുത്തരുടെ ചോയിസാണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച്‌ കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന പറയുന്നു.

read also: ഇത് വ്യക്തിഹത്യ, എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല, ഉണ്ടാകാനും പോകുന്നില്ല: ഉണ്ണി മുകുന്ദന്‍

മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ?, താരം ചോദിച്ചു.

‘ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോര, വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. ഇനി വിട്ടു വീഴ്ച ചെയ്താലും കഴിവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. സിനിമയില്‍ വരുന്ന ഭൂരിപക്ഷം നായികമാരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായി കൊണ്ട് തന്നെയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്. അവരുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ അറിയാന്‍ കഴിയും, വളരെ പതിയെ ആയിരിക്കും അവരുടെ വളര്‍ച്ച’- റീഹാന പറഞ്ഞു

shortlink

Post Your Comments


Back to top button