ഒരുകാലത്ത് മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന നടിയാണ് ശാന്തി വില്യംസ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സിനിമാ സീരിയൽ രംഗത്ത് സജീവമാകുകയാണ്. സ്ഫടികം, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങി ഒട്ടേറെ മലയാള സിനിമകള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ച ജെ വില്യംസിനെയാണ് ശാന്തി വിവാഹം കഴിച്ചത്. 2005 ൽ അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലിരിക്കെ വില്യംസ് അന്തരിച്ചു.
വില്യംസ് രോഗ ബാധിതനായി ആകെ തകര്‍ന്ന് പോയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ശാന്തി ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. വികടന് ചാനലിലെ അവള് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശാന്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
read also: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ബുള്ളറ്റ് ഡയറീസ്’: ടീസര്‍ പുറത്ത്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
’97 മുതല്‍ തങ്ങളുടെ കഷ്ടകാലം ആരംഭിച്ചിരുന്നു. 2000 ഒക്കെ ആയപ്പോഴേക്കും അദ്ദേഹത്തിന് കൂടുതല്‍ വയ്യാതെ ആയി. സിനിമകള്‍ നിര്‍മ്മിച്ച് പരാജയപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ട് തങ്ങള്‍ നടു റോഡിലായിട്ടുണ്ടായിരുന്നു. ഒടുവില്‍ തന്നെ വളര്‍ത്തിയ ഒരു അമ്മ വന്ന് അവരുടെ കൈയ്യിലേയും കഴുത്തിലെയും സ്വര്‍ണം പണയം വച്ച് തങ്ങള്‍ക്ക് ഒരു വാടക വീട് ശരിയാക്കി തരികയായിരുന്നു.
ഒരുകാലത്തു കാറുകളോട് വലിയ ഭ്രമമായിരുന്നു വില്യംസിന്. എല്ലാ മോഡല്‍ കാറുകളും വീട്ടില്‍ ഉണ്ടായിരുന്നു. കാര്‍ വാങ്ങി പണം തീര്‍ത്ത മനുഷ്യന് ആരാണെന്ന് ചോദിച്ചാല്‍ അത് തന്റെ ഭര്‍ത്താവ് ആണെന്ന് പറയും. എന്നാല്‍ പിന്നീട് കാറും വീടും എല്ലാം നഷ്ടമായി. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ പേരും പ്രശസ്തിയും നേടിയ മനുഷ്യനാണ്. എന്നാല്‍ താഴെ വീണപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല.
വില്യംസ് ആരോഗ്യത്തോടെ ഇരുന്നിരുന്ന സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും താന്‍ അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവർ വില്യംസ് ഒന്ന് പതറിയപ്പോള്‍ തിരിഞ്ഞു നോക്കിയില്ല’- നടി പറയുന്നു.
സഹായിച്ചത് രജനികാന്ത് മാത്രമാണെന്നും ശാന്തി കൂട്ടിച്ചേർത്തു. ‘രജനി സാറും വില്യേട്ടനും റൂംമേറ്റ്സ് ആയിരുന്നു. രജനി സര് അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമ ചെയ്യാന്‍ വന്ന കാലം മുതലുള്ള സൗഹൃദമാണ്. അന്ന് രജനി സാര്‍ ചെയ്ത സഹായം ഒരിക്കലും മറക്കാൻ കഴിയില്ല’- ശാന്തി പറഞ്ഞു.
Post Your Comments