യാത്രകള്‍ ഇഷ്‍ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലം ഏതെന്ന് പ്രണവ് പറഞ്ഞിട്ടില്ല. സ്‍പെയിൻ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.
ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട്, അതില്‍ ഇതിന്‍റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട് എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്.
സിനിമാ തിരക്കുകളില്‍ നിന്ന് മാറി യാത്രകള്‍ ചെയ്യാൻ ഇഷ്‍ടപ്പെടുന്ന ആളെന്ന നിലയിലാണ് പ്രണവ് മോഹൻലാലിനെ പ്രേക്ഷകര്‍ ആദ്യം അറിഞ്ഞിരുന്നത്. പ്രണവ് തന്നെ തന്റെ യാത്രകളുടെ ഫോട്ടോകള്‍ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രണവിനെ കുറിച്ച് ഹൃദയം സിനിമയുടെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. അന്ന് തായ്ലാൻഡിലായിരുന്ന അവൻ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വർഷം മുഴുവൻ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവൻ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാൻ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്’, എന്നാണ് വിശാഖ് പറഞ്ഞിരുന്നത്.
Leave a Comment